അവശേഷം

അവശേഷം

രാത്രി മുഴുവൻ മഴ പെയ്തു. അത് കേട്ട് ഞാൻ ഉറങ്ങാതെ കിടന്നു. ജനവാതിലിലൂടെ ചന്ദ്രനെ കാണാം. ഒരു നിഴൽചിത്രം പോലെ മുറ്റത്തു നിന്ന മരത്തിന്റെ രൂപവും. അതിന്റെ ഇലകൾ കാറ്റിലാടി. അവയ്ക്കിടയിലൂടെ മഴത്തുള്ളികൾ മുത്തുമാല പോലെ പെയ്തിറങ്ങി.

“കാർത്തിക്…” ഞാൻ പതുക്കെ വിളിച്ചു.
“ങ്ങും”
“ദാ, മഴ പെയ്‌യുന്നു…”
അവൻ തിരിഞ്ഞു കിടന്നു. നിലാവെളിച്ചത്തിൽ അവന്റെ നെഞ്ചിൽ എഴുന്നുനിന്ന രോമങ്ങൾ തിളങ്ങി. ഞാൻ മുഖമുരസ്സവേ, അവ മോഹം കൊണ്ട് വിറച്ചു. മുറിയിൽ കുളിരു നിറഞ്ഞു. അവന്റെ നിശ്വ്വാസം കാറ്റിന്റെ അലർച്ചയായി എന്റെ കാതുകളെ തുളച്ചിറങ്ങി.
*

ഞാൻ ഉറക്കം ഉണരുമ്ബോൾ പുലർച്ചയായിട്ടില്ല. ആകാശത്തിലപ്പോഴും നീലവെളിച്ചം. കൈകാലുകൾ നീട്ടുമ്പോൾ സുഖമുള്ള വേദന. അവന്റെ താടിരോമം കോറിയ നീറ്റലിന്റെ വരകളിലൂടെ ആഹ്ലാദം സിരകളിൽ ഊറിയിറങ്ങി.

കട്ടിലിലിരുന്നു കാർത്തിക് ഷർട്ടിന്റെ ബട്ടണുകൾ ഇടുകയാണ്. ഞാൻ എഴുന്നേറ്റിരുന്നു.
“Hi ” അവൻ പറഞ്ഞു. “I was trying to not wake you.”
“നീ പോകുകയാണോ?” രാത്രിയിൽ കംബിളി പോലെ തോന്നിയ തണുപ്പ് ഒരു ഇരുമ്ബുറയുടെ ഭാരത്തോടെ എന്റെ തോളുകളിലിരുന്നു.
“Yeah, എയർപോർട്ടിൽ നിന്ന് വിദ്യയേയും ഋഷിയെയും pick ചെയ്യണം.”
“എത്ര മണിക്കാണ് ഫ്ലൈറ്റ്?”
“എട്ടു മണിക്ക്.” അവൻ സോക്‌സും ഷൂസുമിട്ട്, ലാപ്ടോപ്പ് ബാഗും കൈയിലെടുത്തു. ഞാൻ നൈറ്റ്ഡ്രസ്സ് ഇട്ട് ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു, “വേണ്ട, go back to sleep. ഒരു രണ്ടു ദിവസത്തേക്ക് പറ്റുമെന്ന് തോന്നുന്നില്ല – പക്ഷെ ഞാൻ വിളിക്കാം. I love you.”

പുറത്തു മഴ തോർന്നിരിക്കുന്നു. മണ്ണിൽ അവിടവിടെയായി കെട്ടി കിടക്കുന്ന വെള്ളത്തിൽ എങ്ങു നിന്നോ പറന്നു വന്ന പ്ലാസ്റ്റിക് കവറുകളും കടലാസു കഷണങ്ങളും പൊന്തിക്കിടന്നു.
“Love you too.” അടഞ്ഞ വാതിൽ നോക്കി ഞാൻ പറഞ്ഞു.

Advertisements

Any thoughts?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s